​ ഇന്ത്യൻ തടവുകാരുടെ മോചനം ഉറപ്പായതോടെ പ്രവാസലോകത്തും ആഹ്ലാദം

Update: 2018-05-28 15:09 GMT
Editor : Jaisy
​ ഇന്ത്യൻ തടവുകാരുടെ മോചനം ഉറപ്പായതോടെ പ്രവാസലോകത്തും ആഹ്ലാദം
Advertising

ഉദാരമായ ഈ നടപടിയിൽ സാമൂഹിക പ്രവർത്തകരും ഷാർജ ഭരണാധികാരിക്ക്​ നന്ദി പറയുകയാണ്

ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശന ഭാഗമായി നൂറുകണക്കിന്​ ഇന്ത്യൻ തടവുകാരുടെ മോചനം ഉറപ്പായതോടെ പ്രവാസലോകത്തും ആഹ്ലാദം. ഇവരുടെ കടബാധ്യതകൾ എഴുതി തള്ളുക മാത്രമല്ല, താൽപര്യമുള്ളവർക്ക്​ ഷാർജയിൽ തന്നെ തൊഴിൽ ചെയ്​ത്​ ജീവിക്കാനുള്ള അവസരം കൂടിയാണ്​ ഷാർജ ഭരണാധികാരി നൽകിയിരിക്കുന്നത്​. ഉദാരമായ ഈ നടപടിയിൽ സാമൂഹിക പ്രവർത്തകരും ഷാർജ ഭരണാധികാരിക്ക്​ നന്ദി പറയുകയാണ്​.

Full View

നിനച്ചിരിക്കാതെയാണ്​ നൂറുകണക്കിന്​ ഇന്ത്യക്കാരുടെ ജയിൽമോചനം സാധ്യമായത്​. ഇവരുടെ ഇരുപത്​ ദശലക്ഷം ദിർഹമിന്റെ കടബാധ്യത വേണ്ടെന്നു വയ്ക്കാനും ഷാർജ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. വിവരം ഇന്ത്യയിലെ യുഎഇ എംബസി ട്വീറ്റ്​ സന്ദേശത്തിലൂടെയാണ്​ ലോകത്തെ അറിയിച്ചത്​. അതോടെ തടവുകാരിലും അവരുടെ കുടുംബാംഗങ്ങളിലും ആഹ്ലാദം അലതല്ലി. ഷാർജ ഭരണാധികാരിയുടെ ഉദാരതയോട്​ ഇന്ത്യ മാത്രമല്ല, പ്രവാസികളും കൂടുതൽ കടപ്പെട്ടിരിക്കുകയാണ്​.

മോചിതരായവരിൽ എത്ര മലയാളികളുണ്ടെന്ന കാര്യം വ്യക്തമല്ല. ഉത്തരേന്ത്യയിൽ നിന്നുള്ളവർക്കാണ്​ ഇത്​ കൂടുതൽ തുണയായതെന്നാണ്​ വിവരം. ചെക്ക്​ കേസ്​ ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പെട്ട്​ നിരവധി മലയാളികൾ ഷാർജ ജയിലുകളിലുണ്ട്​. അവരുടെ കാര്യത്തിൽ ഇളവ്​ ബാധകമല്ലെന്ന്​ ഷാർജ ഭരണാധികാരി ​വ്യക്തമാക്കിയിരുന്നു.

ഏതായാലും മലയാളികൾ ഉൾപ്പെടെ ഇന്ത്യൻസമൂഹത്തോടുള്ള ഷാർജ ഭരണാധികാരിയുടെ താൽപര്യം തന്നെയാണ്​ തടവുകാരുടെ ജയിൽ മോചനത്തിലും സംസ്ഥാന സർക്കാർ മുന്നോട്ടു വെച്ച ആവശ്യങ്ങളോടുള്ള അനുകൂല പ്രതികരണത്തിലും തെളിയുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News