പ്രവാസിയുടെ സംരംഭങ്ങളോട് ജനങ്ങളും മുഖംതിരിക്കുന്നുണ്ടോ?

Update: 2018-05-29 17:42 GMT
പ്രവാസിയുടെ സംരംഭങ്ങളോട് ജനങ്ങളും മുഖംതിരിക്കുന്നുണ്ടോ?
Advertising

നാട്ടിലെ പ്രവാസി സംരംഭങ്ങള്‍ക്ക് തുരങ്കം വെക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമാണോ വില്ലന്‍?

നാട്ടിലെ പ്രവാസി സംരംഭങ്ങള്‍ക്ക് തുരങ്കം വെക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമാണോ വില്ലന്‍?

സംഘടനകള്‍ മാത്രമല്ല പൊതുസമൂഹത്തിനും പ്രവാസിയുടെ നിക്ഷേപത്തോട് ഇരട്ടത്താപ്പുണ്ടെന്ന് പറയുന്നു ദുബൈയില്‍ ബാങ്ക് ജീവനക്കാരനായ അബ്ദുല്‍ അസീസ്. നാട്ടിലെ ചെറുകിട സംരംഭം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ഗള്‍ഫിലേക്ക് വിമാനം കയറിയ പ്രവാസിയാണ് ഇദ്ദേഹം.

Full View

എട്ട് വര്‍ഷത്തെ പ്രവാസ ജീവിതം കൊണ്ട് സമ്പാദിച്ചതുമായാണ് കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അബ്ദുല്‍അസീസ് നാട്ടില്‍ റെസ്റ്റോറന്റ് ആരംഭിച്ചത്. പക്ഷെ, ഒന്നരവര്‍ഷം കൊണ്ട് മടവൂരിലെ സംരംഭം അടച്ചുപൂട്ടേണ്ടി വന്നു. ഗള്‍ഫുകാരന്റെ സംരംഭങ്ങളോട് ജനങ്ങള്‍ക്കും ഇട്ടത്താപ്പുണ്ടെന്നാണ് അബ്ദുല്‍ അസീസിന്റെ അനുഭവം.

കാര്യങ്ങള്‍ വേഗം നടക്കാന്‍ കൈക്കൂലി കൊടുത്തേ പറ്റൂ. ഓരോ പ്രദേശത്തെയും രാഷ്ട്രീയശക്തികളെയും തിരിച്ചറിഞ്ഞ് പ്രീണിപ്പിച്ചില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാവില്ല. പ്രവാസികളോട് കേരളം പുലര്‍ത്തുന്ന കാഴ്ചപ്പാട് മാറാതെ അവരുടെ സംരംഭങ്ങളും വിജയിക്കില്ലെന്ന് അബ്ദുല്‍ അസീസ് ഉറപ്പിച്ചുപറയുന്നു. തനിക്ക് നഷ്ടപ്പെട്ട ലക്ഷങ്ങള്‍ ഇദ്ദേഹത്തെ പഠിപ്പിച്ച പാഠവും അതാണ്.

Tags:    

Similar News