ഓരോ പ്രവാസി സംരംഭകനിലും വരവേല്‍പിലെ മുരളീധരനുണ്ട്

Update: 2018-05-29 11:12 GMT
ഓരോ പ്രവാസി സംരംഭകനിലും വരവേല്‍പിലെ മുരളീധരനുണ്ട്
Advertising

നാട്ടിൽ തിരിച്ചെത്തുന്ന ഗള്‍ഫുകാരന് നല്ല സംരംഭങ്ങൾ പരിചയപ്പെടുത്താനോ മാർഗനിർദേശം നൽകാനോ സർക്കാറോ സംഘടനകളോ മുന്നോട്ടു വരുന്നില്ല

ദീർഘകാലത്തെ പ്രവാസത്തിനൊടുവിൽ നാട്ടിലെത്തി ബസ്സ് സർവീസ് തുടങ്ങുകയും അവസാനം നഷ്ടം വന്നു വീണ്ടും ഗൾഫിലേക്ക് തന്നെ തിരിച്ചു പോവുകയും ചെയ്യുന്ന യുവാവിനെ കഥയാണ് 1989 ൽ പുറത്തിറങ്ങിയ 'വരവേൽപ്'എന്ന സത്യൻ അന്തിക്കാട് ചിത്രം പറയുന്നത്.

Full View

പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും വരവേൽപ്പിലെ നായകന്റെ അതെ അവസ്ഥ തന്നെയാണ് ഇന്നും പ്രവാസി സംരംഭകർ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ് കുവൈത്ത് സിറ്റി ബസ് കമ്പനിയിലെ ഇൻസ്പെക്റ്ററായ രവി പാങ്ങോട് സ്വന്തം അനുഭവത്തിലൂടെ പറയുന്നത്. വർഷങ്ങളോളം സൗദിയിൽ ജോലി ചെയ്തു സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് രവിയും മൂന്നു സുഹൃത്തുക്കളും ചേർന്ന് നാട്ടിൽ ഇഷ്ടിക ചൂള തുടങ്ങിയത്.

നാട്ടിൽ തിരിച്ചെത്തുന്ന ഗള്‍ഫുകാരന് നല്ല സംരംഭങ്ങൾ പരിചയപ്പെടുത്താനോ മാർഗനിർദേശം നൽകാനോ സർക്കാറോ സംഘടനകളോ മുന്നോട്ടു വരുന്നില്ലെന്നും രവി പറയുന്നു. നഷ്ടം നികത്താൻ വരവേൽപ്പിലെ മുരളീധനെപോലെ പോലെ വീണ്ടും ഗൾഫിലേക്ക് തിരിച്ചതാണ് ഈ പാലക്കാട്ടുകാരൻ.

Tags:    

Similar News