കെ.എം.സി.സി നേതൃ സംഗമം കത് വ ഇരകളോടുള്ള ഐക്യദാര്‍ഢ്യ സമ്മേളനമായി മാറി

Update: 2018-05-29 11:19 GMT
Editor : Jaisy
കെ.എം.സി.സി നേതൃ സംഗമം കത് വ ഇരകളോടുള്ള ഐക്യദാര്‍ഢ്യ സമ്മേളനമായി മാറി
Advertising

ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇബ്രാഹിം മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു

സൗദി കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി നേതൃ സംഗമം കത് വ ഇരകളോടുള്ള ഐക്യദാര്‍ഢ്യ സമ്മേളനമായി മാറി. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇബ്രാഹിം മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

Full View

കെ.എം.സി.സി ജനറല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്കും വിവിധ ജില്ലാ മണ്ഡലം ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ക്കുമായാണ് ഏകദിന നേതൃത്വ പരിശീലന ക്യാമ്പ്‌ സംഘടിപ്പിച്ചത്. ദമ്മാം ഉമ്മു സാഹിക്കില്‍ വെച്ച് നടന്ന ക്യാമ്പില്‍ സൗദി കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ യു.എ റഹീം പതാക ഉയര്‍ത്തി. മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ച പരിപാടി കെ.എം.സി.സി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇബ്രാഹിം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചു നടത്തിയ കത് വ ഐക്യദാര്‍‌ഢ്യ സെമിനാര്‍ കെ.എന്‍.എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ: ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ആത്മാവായ ജനാധിപത്യവും മതേതരത്വവും കാത്ത് സൂക്ഷിക്കാന്‍ ദളിത്‌ പിന്നാക്ക രാഷ്ട്രീയ ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി പ്രസിഡന്റ് ഖാദര്‍ ചെങ്കള പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പ് അംഗങ്ങള്‍ക്കായി പ്രശ്നോത്തരി മത്സരങ്ങളും വിനോദപരിപാടികളും നടന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News