യൂത്ത് ഇന്ത്യ സെവന്‍സ് ഫുട്ബോള്‍; ടൂര്‍ണമെന്റില്‍ ഐഎഫ്എഫ് സി റിയാദ് വിജയികളായി

Update: 2018-05-29 10:40 GMT
Editor : Jaisy
യൂത്ത് ഇന്ത്യ സെവന്‍സ് ഫുട്ബോള്‍; ടൂര്‍ണമെന്റില്‍ ഐഎഫ്എഫ് സി റിയാദ് വിജയികളായി
Advertising

ഫൈനല്‍ മത്സരത്തിലും ഷൂട്ടൌട്ടിലും ഇരുവിഭാഗവും സമനില പാലിച്ചിരുന്നു

സൌദിയിലെ റിയാദില്‍ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച പ്രഥമ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഐഎഫ്എഫ് സി റിയാദ് വിജയികളായി. ഫൈനല്‍ മത്സരത്തിലും ഷൂട്ടൌട്ടിലും ഇരുവിഭാഗവും സമനില പാലിച്ചിരുന്നു. ഇതോടെ ടൈ ബ്രേക്കറിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. 16 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

Full View

ജരീര്‍ മെഡിക്കല്‍ സെന്റര്‍ വിന്നേഴ്സ് ട്രോഫിക്കും ഫോക്കസ് ലൈന്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി യൂത്ത് ഇന്ത്യ സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോള്‍ മത്സരത്തിലാണ് ഐഎഫ്എഫ് സി റിയാദ് വിജയികളായത്. ഈ മാസം 21നായിരുന്നു മത്സരങ്ങളുടെ തുടക്കം. നാദി റിയാദി സ്റ്റേഡിയത്തിലെ മത്സരത്തില്‍ നിരവധി പേര്‍ കാണികളായെത്തി. റിയാദിലെ 16 പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ലാന്റേണ്‍ എഫ്സിയും യുണൈറ്റഡ് എഫ്സിയുമാണ് ആദ്യ സൈമി ഫൈനലില്‍ ഏറ്റുമുട്ടിയത്. രണ്ടാം സെമിയില്‍ ബ്ലാസ്റ്റേഴ്സും ഐഎഫ്എഫും ഏറ്റുമുട്ടി.പിന്നെ നടന്നത് ജേതാക്കളായ യുണൈറ്റഡ് എഫ്സിയും ഐഎഫ്എഫും തമ്മിലെ ശക്തമായ മത്സരം.നിശ്ചിത സമയം ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചു. ഇതോടെ മത്സരം പെനാള്‍ട്ടി ഷൂട്ടൌട്ടിലേക്ക്.

ഗോളികള്‍ മികച്ച പ്രകടനം കാഴ്ച വെച്ചതോടെ പെനാള്‍ട്ടി ഷൂട്ടൌട്ടും സമനിലയില്‍. ഇതോടെ ടൈ ബ്രേക്കറിലൂടെ ഐഎഫ്എഫ്സിയെ വിജയികളായി പ്രഖ്യാപിച്ചു. വിന്നര്‍ ട്രോഫി ജരീര്‍ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ സികെ ഫഹീദ് ടീമിന് കൈമാറി. ഫോക്കസ് ലൈന്‍ മാനേജര്‍ നിസാം യുണൈറ്റഡ‍‍ഡ‍് എഫ്സിക്ക് ‌റണ്ണേഴ്സ് കിരീടം കൈമാറി. ദമ്മാം ഇന്ത്യന്‍ ഫുട്ബോല്‍ അസോസിയേഷനും റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനും തമ്മില്‍ നടന്ന മത്സരത്തില്‍ ഡിഫ ജേതാക്കളായി. ഒമാന്‍ എയര്‍ മാനേജര്‍ സനോജ് അലി, ഫ്രണ്ടി മാര്‍ക്കറ്റിങ് മാനേജര്‍ സുഹൈല്‍ സിദ്ദീഖി, യൂത്ത് ടീം മാനേജര്‍ കരീം പയ്യനാട് നബീല്‍ പാഴൂര്‍, അനസ് പൂവത്തില്‍,സികെ ആഷിഖ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News