സൌദിയില്‍ തിയറ്റര്‍ തുടങ്ങാന്‍ വോക്സ് സിനിമാസിന് ലൈസന്‍സ്

Update: 2018-05-31 17:47 GMT
സൌദിയില്‍ തിയറ്റര്‍ തുടങ്ങാന്‍ വോക്സ് സിനിമാസിന് ലൈസന്‍സ്
Advertising

തിയറ്റര്‍ തുടങ്ങാന്‍ വോക്സ് സിനിമാസിന് ലൈസന്‍സ് ലഭിച്ചതായി കമ്പനി അറിയിച്ചു

ദുബൈ ആസ്ഥാനമായ വോക്സ് സിനിമാ ഗ്രൂപ്പിന് സൌദിയില്‍ 600 സിനിമാ സ്ക്രീനുകള്‍ തുറക്കും. തിയറ്റര്‍ തുടങ്ങാന്‍ വോക്സ് സിനിമാസിന് ലൈസന്‍സ് ലഭിച്ചതായി കമ്പനി അറിയിച്ചു.

Full View

അമേരിക്കന്‍ സിനിമാ കമ്പനിയായ എഎംസിക്കാണ് സൌദിയില്‍ തിയറ്റര്‍ തുറക്കാനുള്ള ആദ്യ ലൈസന്‍സ് നല്‍കിയത്. തിയറ്റര്‍ ഇന്നലെ തുറന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുതിയ ലൈസന്‍സ് അനുവദിച്ചത്. യുഎഇ ആസ്ഥാനമായ മാജിദ് അല്‍ ഫുതൈമിനാണ് പുതിയ ലൈസന്‍സ്. ഇവര്‍ക്ക് കീഴിലെ വോക്സ് സിനിമാസിനാണ് പുതിയ ലൈസന്‍സുകള്‍. സൌദിയിലാകെ 600 സ്ക്രീനുകളാണ് കമ്പനി തുറക്കുക. തലസ്ഥാനമായ റിയാദിലെ പാര്‍ക് മാളിലാകും വോക്സ് സിനിമാസിന്റെ ആദ്യ തിയറ്റര്‍. ഇവിടെ മള്‍ട്ടിപ്ലക്സിനാണ് കമ്പനിയുടെ ശ്രമം. സൌദി പൊതു നിക്ഷേപ ഫണ്ടിന് കീഴിലെ Development and Investment Entertainment Companyയാണ് ലൈസന്‍സുകള്‍ അനുവദിക്കുന്നത്. ബഹ്റൈന്‍, ദുബൈ, ഫ്രാന്‍സ് എന്നിവിടങ്ങളിലെ കൂടുതല്‍ കമ്പനികള്‍ തിയറ്റര്‍ രംഗത്തെ നിക്ഷേപത്തിന് ലൈസന്‍സ് അപേക്ഷിച്ചിട്ടുണ്ട്.

Tags:    

Similar News