സലാലയിലെ മലയാളി സമൂഹത്തിൽ ദൃശ്യമാകുന്ന സ്നേഹവും സൗഹാർദവും മാതൃകാപരമെന്ന് ബ്ലസി

Update: 2018-06-05 10:46 GMT
സലാലയിലെ മലയാളി സമൂഹത്തിൽ ദൃശ്യമാകുന്ന സ്നേഹവും സൗഹാർദവും മാതൃകാപരമെന്ന് ബ്ലസി
Advertising

ഐ.എസ്.സി മലയാള വിഭാഗം സംഘടിപ്പിച്ച ക്രിസ്തുമസ് പുതു വത്സരാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരൂന്നു അദ്ദേഹം

ഗൾഫ് ഇതര നാടുകളിൽ നിന്ന് വ്യത്യസ്തമായി സലാലയിലെ മലയാളി സമൂഹത്തിൽ ദൃശ്യമാകുന്ന സ്നേഹവും സൗഹാർദവും മാതൃകാപരമെന്ന് പ്രശസ്ത സംവിധായകന്‍ ബ്ലസി. ഐ.എസ്.സി മലയാള വിഭാഗം സംഘടിപ്പിച്ച ക്രിസ്തുമസ് പുതു വത്സരാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരൂന്നു അദ്ദേഹം.

Full View

സ്നേഹവും കാരുണ്യവും വിളംബരം ചെയ്ത ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുമ്പോൾ ഈ മഹത്തായ മൂല്യങ്ങൾ സ്വായത്തമാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൈതാനിയിൽ നടന്ന പരിപാടിയിൽ കൺവീനർ ആർ.എം.ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. മൻപ്രീത് സിംഗ്,യു.പി.ശശീന്ദ്രൻ ,മോഹൻ ദാസ് തമ്പി,സന്തോഷ്,രാജഗോപാൽ എന്നിവർ സംബന്ധിച്ചു.

29 ഇനങ്ങളിലായി ആയിരത്തോളം വിദ്യാർത്ഥികൾ മത്സരിച്ച ബാലകലോത്സവത്തിൽ നന്ദന അനിൽ കലാ തിലകമായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇരുപത്തിയഞ്ച് പോയന്റ് നേടി കലാ തിലക പട്ടത്തിന് അർഹയായത് . ഏഴ് ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ നാനൂറ്റി അറുപത്തിമൂന്ന് ട്രോഫികളും സർട്ടിഫിക്കറ്റുകളുമാണ് വിതരണം ചെയ്തത്.കൾച്ചറൽ സെക്രട്ടറി ബഷീർ ചാലിശ്ശേരി സ്വാഗതവും ഹേമ ഗംഗാധരൻ നന്ദിയും പറഞ്ഞു.

Tags:    

Similar News