എണ്ണ വില കൂട്ടില്ലെന്ന് അരാംകോ; ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നിലവിലെ വില തുടരും

Update: 2018-06-05 14:48 GMT
എണ്ണ വില കൂട്ടില്ലെന്ന് അരാംകോ; ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നിലവിലെ വില തുടരും
Advertising

കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂഡ് ഓയിലിന് നേരിയ വില വര്‍ധനയുണ്ടായിരുന്നു

ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മാര്‍ച്ചില്‍ നല്‍കാനുള്ള എണ്ണ വിലയില്‍ മാറ്റമില്ലാതെ തുടരുമെന്ന് സൗദി അരാംകോ. കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂഡ് ഓയിലിന് നേരിയ വില വര്‍ധനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലും ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള വില കൂട്ടേണ്ടെന്നാണ് അരാംകോയുടെ നിലപാട്.

കഴിഞ്ഞ ആറ് മാസത്തിനിടെ ഇടക്കുണ്ടായ ചെറിയ ഇടിവൊഴിച്ചാല്‍ മികച്ച നിലയിലാണ് എണ്ണവില. 2015ന് മുന്പുണ്ടായ എണ്ണവിലയിടിവിന് ശേഷമുള്ള മികച്ച വിലയിലാണിപ്പോള്‍ വില്‍പന. ഉല്‍പാദന നിയന്ത്രണം ഇതിന് സഹായിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂഡ് ഓയിലിന് ചെറിയ വിലയേറ്റമുണ്ട്. എന്നാല്‍ സൌദി അരാംകോയുടെ പ്രധാന വിപണിയായ ഏഷ്യയിലേക്കുള്ള എണ്ണയുടെ വില കൂട്ടേണ്ടതില്ലെന്നാണ് കന്പനി തീരുമാനം. ചൈനയും ഇന്ത്യയുമാണ് എഷ്യയിലെ അരാംകോയുടെ പ്രധാന ഗുണഭോക്താക്കള്‍. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 18 ശതമാനം സൗദിയില്‍ നിന്നാണെന്ന് കഴിഞ്ഞ ദിവസം സൗദിയിലെ ഇന്ത്യന്‍ എംബസി അധിതൃതര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ദുബൈ, ഒമാന്‍ എന്നീ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ അരാംകോ നല്‍കുന്നത് ക്രൂഡ് ഓയില്‍ ബാരലിന് 1.65 വര്‍ധനവിലാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മീഡിയം, ഹെവി ഇനത്തിലുള്ള അറബ് ക്രൂഡ് ഓയിലിന് വിലയില്‍ നേരിയ കുറവും അനുഭവപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള എണ്ണ വിലയില്‍ സൗദി അരാംകോ 55 സെന്ററിന്റെ കുറവ് വരുത്തിയിട്ടുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അമേരിക്കക്കുള്ള എണ്ണ വില കഴിഞ്ഞ മാസത്തേതില്‍ നിന്ന് മാറ്റമുണ്ടാവില്ല.

Tags:    

Similar News