ഫീസ് മുടങ്ങിയതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കാന്‍ പാടില്ല

Update: 2018-06-05 09:35 GMT
Editor : Jaisy
ഫീസ് മുടങ്ങിയതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കാന്‍ പാടില്ല
Advertising

അതോറിറ്റിയുടെ അനുവാദമില്ലാതെ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാടില്ലെന്നും കെഎച്ച്ഡിഎ നിര്‍ദ്ദേശിച്ചു

ഫീസ് നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കാന്‍ സ്കൂളുകള്‍ക്ക് അധികാരമില്ലെന്ന് ദുബൈയിലെ വിദ്യാഭ്യാസ അതോറിറ്റിയുടെ മുന്നറിയിപ്പ്. അതോറിറ്റിയുടെ അനുവാദമില്ലാതെ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാടില്ലെന്നും കെഎച്ച്ഡിഎ നിര്‍ദ്ദേശിച്ചു.

Full View

സ്കൂള്‍ ഫീസ് വൈകിയതിന്റെ പേരില്‍ വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കുന്നു എന്ന പരാതികള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ നിര്‍ദേശം. ദുബൈയില്‍ കെഎച്ച്ഡിഎയുടെയും അബൂദബിയില്‍ അഡെകിന്റെയും അനുമതിയില്ലാതെ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് സസ്പെന്റ് ചെയ്യാന്‍ പാടില്ല. അബൂദബിയില്‍ നടപടി നേരിട്ട വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരമൊരുക്കണമെന്നാണ് നിയമം. അതേസമയം, പല സ്കൂളുകളും ഫീസിന്റെ പേരില്‍ തന്നിഷ്ടപ്രകാരം വിദ്യാര്‍ഥികള്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നുവെന്നാണ് രക്ഷിതാക്കള്‍ പരാതിപ്പെടുന്നത്. ഫീസ് നല്‍കുന്നത് വരെ ക്ലാസിന് പുറത്തു നില്‍ക്കേണ്ടി വരുന്നവും പരസ്യമായി ശാസന കേള്‍ക്കേണ്ടി വരുന്നവരുമുണ്ട്. ഫീസിന്റെ പേരില്‍ വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കെഎച്ച്ഡിഎ മുന്നറിയിപ്പ് നല്‍കുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News