ഹജ്ജ്: തീര്‍ഥാടകരെ സ്വീകരിക്കാന്‍ സജ്ജമായി സൗദിയിലെ വിവിധ വിമാനത്താവളങ്ങള്‍
ഹജ്ജിന് മുന്നോടിയായി സൌദിയിലെ വിവിധ വിമാനത്താവളങ്ങള്‍ തീര്‍ഥാടകരെ സ്വീകരിക്കാന്‍ സജ്ജമായി.
ഹജ്ജിന് മുന്നോടിയായി സൌദിയിലെ വിവിധ വിമാനത്താവളങ്ങള്‍ തീര്‍ഥാടകരെ സ്വീകരിക്കാന്‍ സജ്ജമായി. ജിദ്ദ, മദീന വിമാനത്താവളങ്ങള്‍ വഴിയാണ് തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഹജ്ജിനെത്തുക. ഈ മാസം 14നാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനം.
സൌദി എയര്‍ലൈന്‍സ് വഴിയാണ് തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഹജ്ജിന് പുണ്യ ഭൂമിയിലെത്തുക. ഇവരെ സ്വീകരിക്കാന്‍ സര്‍വ സജ്ജമാണ് ജിദ്ദ, മദീന വിമാനത്താവളങ്ങള്‍. ഒരുക്കങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഡല്‍ഹിയില്‍ നിന്നാണ് ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യ വിമാനം എത്തുക. ഇവര്‍ മദീന വിമാനത്താവളത്തില്‍ ഈ മാസം 14ന് ഇറങ്ങും. ജിദ്ദ വിമാനത്താവളം വഴിയാകും ഇവരുടെ മടക്കം.
ജിദ്ദയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനമെത്തുക ഔറംഗാബാദില്‍ നിന്നാണ്. മദീന വഴിയാകും ഇവരുടെ മടക്കം. ആഗസ്ത് 27നാണ് ഹജ്ജ് പൂര്‍ത്തിയാക്കി ഇന്ത്യയിലേക്കുള്ള ആദ്യ സംഘം മടങ്ങുക. സെപ്തംബര്‍ പതിനഞ്ചിനാണ് ഇന്ത്യയിലേക്കുള്ള അവസാന ഹജ്ജ് വിമാനം. രാജ്യത്തെ വിമാനത്താവളങ്ങളില്‍ തീര്‍ഥാടകരെ സ്വീകരിക്കാനും മടക്കി അയക്കാനും സജ്ജമാണ്. പുതുതായി വിപുലീകരിച്ച ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിപുലമാണ് ഒരുക്കങ്ങള്‍.