ദമ്മാം വിമാനത്താവളത്തിൽ നിന്നും ഹാന്‍ഡ് ബാഗ് മോഷണം പോയെന്ന് പരാതി

നാട്ടിലേക്ക് പോകാൻ ദമ്മാം വിമാനത്താവളത്തിലെത്തിയ ലക്‌നൗ സ്വദേശിയുടെ ബാഗാണ് നഷ്ട്ടമായത്. 

Update: 2018-07-08 02:28 GMT
Advertising

സൗദിയിലെ ദമ്മാം വിമാനത്താവളത്തിൽ നിന്നും പണവും സ്വർണവും ലാപ്ടോപ്പും അടങ്ങിയ ഹാന്‍ഡ് ബാഗ് മോഷണം പോയെന്ന് പരാതി. നാട്ടിലേക്ക് പോകാൻ ദമ്മാം വിമാനത്താവളത്തിലെത്തിയ ലക്‌നൗ സ്വദേശിയുടെ ബാഗാണ് നഷ്ട്മായത്. സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായതോടെ കൈമലര്‍ത്തുകയാണ് ഉദ്യോഗസ്ഥരെന്ന് പരാതിക്കാര്‍ പറയുന്നു.

ദമ്മാം ജുബൈലിലെ എസ്.ബി.എം കമ്പനി ജീവനക്കാരന്‍ സുബി സലിം സൈദിയുടെ ബാഗ് ആണ് മോഷണം പോയത്. കഴിഞ്ഞ മാസം നാട്ടിലേക്ക് അവധിക്ക് പോകുന്നതിനിടെയാണ് സംഭവം. ബോർഡിങ് പാസ്സ് എടുക്കുന്നതിനിടെ ട്രോളിയില്‍ മാറ്റിവെച്ച ഹാന്‍ഡ്‌ ബാഗാണ് നിമിശങ്ങള്‍ക്കകം കാണാതായത്.

ലാപ്പ് ടോപ്പും, പത്തുപവൻ തൂക്കം വരുന്ന നാലു സ്വർണ്ണ വളകൾ, 3000 റിയാൽ എന്നിവയാണ് നഷ്ടമായത്. അന്ന് തന്നെ വിമാനത്താവള അധികൃതര്‍ക്ക് പരാതി നല്‍കി എങ്കിലും നാട്ടില്‍ നിന്നും തിരിച്ചെത്തിയ ശേഷം ബന്ധപെടാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നഷ്പ്പെട്ടെന്നും അതിനാല്‍ സാധനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമുള്ള മറുപടിയാണ് അവധി കഴിഞ്ഞെത്തിയ സുബി സലീമിന് അധികൃതര്‍ നല്‍കിയത്. ഇനി എന്ത് തുടർനടപടി സ്വീകരിക്കണമെന്ന് അറിയാതെ പ്രയാസത്തിലാണ് സുബി സലിം.

Tags:    

Similar News