ലോകത്തിലെ ഏറ്റവും വലിയ ജിഗ്സോ പസില്‍ സൃഷ്ടിച്ച് ദുബൈ ഗിന്നസില്‍
12000 കഷണങ്ങൾ ഉപയോഗിച്ചാണ് ആറായിരം ചതുരശ്ര മീറ്റർ വലിപ്പമുള്ള ചിത്രം പൂർത്തിയാക്കിയത്
മികവേറിയതെന്തും സ്വന്തം പേരിലാക്കുന്ന ദുബൈക്ക്
വീണ്ടും ഗിന്നസ് ബഹുമതി. ലോകത്തെ ഏറ്റവും വലിയ ജിഗ്സോ പസിൽ വഴി രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ചിത്രം വരച്ചാണ് പുതിയ റെക്കോഡ് സ്ഥാപിച്ചത്.
കൂട്ടിയോജിപ്പിച്ച കഷണങ്ങൾ മുഖേനയുള്ള ചിത്രരചനയിലൂടെയാണ്
ഇക്കുറി ദുബൈ ചരിത്രം കുറിച്ചത് . സായിദ് വർഷ പരിപാടികളുടെ ഭാഗമായി ജുൃമേറ ലേക്ക് ടവറിലുള്ള ദുബൈ മൾട്ടി കമോഡിറ്റീസ്
സെന്റർ ആണ് ഇതു നിർവ്വഹിച്ചത്. 12000 കഷണങ്ങൾ ഉപയോഗിച്ചാണ്
ആറായിരം ചതുരശ്ര മീറ്റർ വലിപ്പമുള്ള ചിത്രം പൂർത്തിയാക്കിയത്.
അതുല്യമായ കാഴ്ചപ്പാടുകൾ സൂക്ഷിച്ചിരുന്ന മഹാ ദാർശനിക നായകനായ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ. അദ്ദേഹത്തിനു സമർപ്പിക്കുന്ന ആദരവും അദ്ദേഹം മുന്നോട്ടുവെച്ച ആദർശങ്ങളും പൈതൃകവും മുന്നോട്ടു കൊണ്ടുപോകുവാനുള്ള പ്രതിജ്ഞ പുതുക്കലുമാണ്
ഇത്തരമൊരു പദ്ധതിക്കു പിന്നിലെന്ന് ഡി.എം.സി.സി എക്സിക്യൂട്ടിവ്
ചെയർമാൻ അഹ്മദ്ബിൻ സുലൈം വ്യക്തമാക്കി. ഹോങ്
കോങിലെ കൈ താക് വിമാനത്താവളത്തിൽ 5,428.8 ചതുരശ്ര മീറ്റർ വലിപ്പത്തിൽ നിർമിച്ച ജിഗ്സോ പസിലിനെയാണു ദുബൈ കടത്തിവെട്ടിയത്.