ദുരിതാശ്വാസ നിധി: ബി.ആർ ഷെട്ടി ആദ്യഗഡു കൈമാറി

നാല് കോടി രൂപയാണ്​ അദ്ദേഹം ദുരിതബാധിതർക്കു വേണ്ടി നൽകിയത്​

Update: 2018-08-24 01:24 GMT
Advertising

ഫിനാബ്ലർ ഗ്രൂപ്പ് സ്ഥാപകനും യൂനിമണി യു.എ.ഇ എക്സ്ചേഞ്ച് എൻ.എം.സി ഹെൽത്ത് കെയർ ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടി മുഖ്യമന്ത്രിയെ സന്ദർശിച്ച് സഹായധനത്തിന്റെ ആദ്യഗഡു കൈമാറി. നാല് കോടി രൂപയാണ് അദ്ദേഹം ദുരിതബാധിതർക്കു വേണ്ടി നൽകിയത്.

Full View

മുഖ്യമന്ത്രിയുടെ നിധിയിലേക്ക് സംഭാവനയായി പ്രഖ്യാപിച്ച രണ്ട് കോടിയാണ് ഡോ. ഷെട്ടി നാല് കോടിയായി ഉയർത്തിയത്. ഫിനാബ്ലർ എക്സിക്യൂട്ടീവ് ഗ്രൂപ്പ് ഡയറക്ടറും സി.ഇ.ഒയുമായ പ്രമോദ് മങ്ങാട്ട്, എൻ.എം.സി.ഹെൽത്ത്കെയർ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ പ്രശാന്ത് മങ്ങാട്ട്, യൂനിമണി ഇന്ത്യയുടെ എം.ഡിയും സി.ഇ.ഒ.യുമായ അമിത് സക്‌സേന എന്നിവരോടൊപ്പമാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. കേരളത്തിെൻറ പുനരുദ്ധാരണത്തിനായി യു.എ.ഇ എക്സ്ചേഞ്ച് പരമാവധി സഹായം ഉറപ്പാക്കുമെന്ന് പ്രമോദ് മങ്ങാട്ട് പറഞ്ഞു.

ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ ഫൗണ്ടേഷൻ സമാഹരിക്കുന്ന കേരള പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്‌ 9.5 കോടി രൂപയും ഡോ. ബി.ആർ. ഷെട്ടി നേരത്തെ നൽകിയിരുന്നു.

Tags:    

Similar News