അബൂദബിയിൽ സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള നടപടികൾ പൂർത്തിയായി
മുൻകൂർ ബുക്കിങ് ഇല്ലാതെ തന്നെ യോഗ്യരായവർക്ക് ഇവിടെ എത്തി ബൂസ്റ്റർ ഡോസ് സ്വീകരിക്കാം
അബൂദബിയിൽ സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള നടപടികൾ പൂർത്തിയായി. സൗജന്യമായി ബൂസ്റ്റർ ഡോസ് നൽകാൻ നൂറിലധികം കേന്ദ്രങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
സിനോഫാം വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ടവർക്ക് സൗജന്യമായി ബൂസ്റ്റർ ഡോസ് നൽകാനാണ് അബൂദബി ആരോഗ്യവകുപ്പിന്റെ തീരുമാനം. നൂറിലധികം വാക്സിൻ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. മുൻകൂർ ബുക്കിങ് ഇല്ലാതെ തന്നെ യോഗ്യരായവർക്ക് ഇവിടെ എത്തി ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. doh.gov.ae എന്നി വെബ്സൈറ്റിൽ തൊട്ടടുത്ത വാക്സിൻ കേന്ദ്രം കണ്ടെത്താൻ സൗകര്യമുണ്ടാകും. അബൂദബിയിൽ ഫൈസർ വാക്സിന്റെ വിതരണത്തിനും സമാനമായ സൗകര്യം ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും ഫൈസർ വാക്സിൻ സ്വീകരിക്കാം. നൂറിലധികം കേന്ദ്രങ്ങളിലാണ് ഇതിനും സൗകര്യമൊരുക്കിയിട്ടുള്ളത്.