ഷാർജ യാത്രക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി

പുതിയ നിബന്ധനകള്‍ അഞ്ചു ദിവസത്തിനകം നിലവിൽ വരും.

Update: 2021-04-14 02:06 GMT
Advertising

ഷാർജ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം. ഷാർജ ദുരന്തനിവാരണ സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. 

പുതിയ നിയന്ത്രണം നിലവിൽ വരുന്നതോടെ പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകേണ്ട സമയം യാത്രയ്ക്ക് മുമ്പ് 72 മണിക്കൂറായി ചുരുങ്ങും. നിലവിൽ 96 മണിക്കൂറിനകം എടുത്ത പി.സി.ആർ പരിശോധനയുടെ ഫലവുമായി ഷാർജയിലേക്ക് യാത്രചെയ്യാമായിരുന്നു.  

പി.സി.ആര്‍ പരിശോധനയിൽ നെഗറ്റീവായവർക്ക് മാത്രമേ ഷാർജയിലേക്ക് യാത്ര അനുവദിക്കൂ. ഇതിനുപുറമെ, ഷാർജ വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴും യാത്രക്കാർ പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ദുരന്തനിവാരണ സമിതി വ്യക്തമാക്കി. പുതിയ നിബന്ധന അഞ്ചു ദിവസത്തിനകം നിലവിൽ വരും. 

Full View 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News