ഗൾഫ് എയർ ഖത്തറിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
Update: 2023-05-23 19:15 GMT


ബഹ്‌റൈനിൽ നിന്നും ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് ഗൾഫ് എയർ ആരംഭിച്ചു. ദിനേന ഒരു സർവീസാണ് പ്രഖ്യാപിച്ചിട്ടുളളത്. 121 ദിനാർ മുതലാണ് ചാർജ്. മെയ് 25 മുതലാണ് സർവീസുകൾക്ക് തുടക്കമാവുക. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകളുണ്ടാകുമെന്നാണ് കരുതുന്നത്. ഖത്തർ എയർ വേയ്‌സും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.