ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് ബഹ്റൈനിലെ കാഴ്ചകൾ കാണാൻ അവസരം

Update: 2023-07-07 04:16 GMT
Gulf Air Transit passengers
AddThis Website Tools
Advertising

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് അവരുടെ കണക്ഷൻ ഫ്ലൈറ്റുകൾക്കായുള്ള കാത്തിരിപ്പ് വേളയിൽ ബഹ്റൈനിലെ കാഴ്ചകൾ കാണാനുള്ള അവസരമൊരുക്കുന്നു.

ഗൾഫ് എയറും ബഹ്‌റൈൻ എയർപോർട്ട് കമ്പനിയും, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയും സംയുക്തമായാണു ഈ അവസരമൊരുക്കുന്നത്.

പ്രഥമ ഘട്ടത്തിൽ ഗൾഫ് എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് മാത്രമാണു ഈ സൗകര്യം ലഭ്യമാകുക. ജൂലൈ 5 മുതൽ ഇത് പ്രാബല്യത്തിൽ വരും. യാത്രക്കാർക്ക് ബഹ് റൈനിലെ കാഴ്ചകൾ കാണാൻ കഴിയുന്ന രീതിയിൽ സിറ്റി ടൂർ സൗകര്യമൂരുക്കും. ബഹ്‌റൈനിലെ വിനോദസഞ്ചാര മേഖലയിലെ വളർച്ച കൂടി ലക്ഷ്യമിടുന്ന പദ്ധതിയാണിത്.   

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News