ഓഫറും കിഴിവും പറഞ്ഞ് നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ കണ്ടെത്തി
Update: 2022-06-08 08:53 GMT


ബഹ്‌റൈനില്‍ ഓഫറും കിഴിവും പ്രഖ്യാപിച്ച് സ്ഥാപനങ്ങള്‍ അവ ശരിയാംവിധം നടപ്പാക്കാത്തതായി കണ്ടെത്തി. 21 സ്ഥാപനങ്ങളെയാണ് ഇത്തരത്തില്‍ പട്ടികപ്പെടുത്തിയിട്ടുള്ളതെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചു.
കൂപ്പണുകളിലൂടെ നറുക്കെടുപ്പും മറ്റ് ഓഫറുകളും പ്രഖ്യാപിച്ചിരുന്ന സ്ഥാപനങ്ങള്‍ ശരിയായ രൂപത്തില്‍ നടപ്പാക്കിയില്ലെന്നാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട പ്രത്യേക അനുമതി മന്ത്രാലയത്തില്‍നിന്ന് വാങ്ങിയിരുന്നെങ്കിലും പ്രഖ്യാപിച്ച രൂപത്തില്‍ നടപ്പാക്കിയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.