തണല്‍ ബഹ്‌റൈനിന് പുതിയ നേതൃത്വം

Update: 2022-01-26 14:43 GMT
തണല്‍ ബഹ്‌റൈനിന് പുതിയ നേതൃത്വം
AddThis Website Tools
Advertising

ജീവകാരുണ്യ സംഘടനയായ തണല്‍ ബഹ്റൈന്‍ ചാപ്റ്ററിന്റെ 2022-2023 വര്‍ഷ കാലയളവില്‍ റഷീദ് മാഹി പ്രസിഡണ്ടായും വിനീഷ് എം. പി. ജനറല്‍ സെക്രട്ടറി യായും നജീബ് കടലായി ട്രഷററുമായി പുതിയ കമ്മിറ്റി നിലവില്‍ വന്നു. ജനറല്‍ ബോഡി യോഗത്തില്‍ അബ്ദുല്‍ മജീദ് തെരുവത്ത് അദ്ധ്യക്ഷനായി.

ചടങ്ങില്‍ മുജീബ് മാഹി സ്വാഗതം ആശംസിച്ചു. യോഗത്തില്‍ തണല്‍ ചെയര്‍മാന്‍ ഡോ. ഇദ് രീസ് ഓണ്‍ലൈനില്‍ പങ്കെടുത്തു. ആര്‍. പവിത്രന്‍, അബ്ദുല്‍ മജീദ് തെരുവത്ത്, ഹമീദ് പോതിമഠത്തില്‍, യു.കെ ബാലന്‍, റസാഖ് മൂഴിക്കല്‍ എന്നവര്‍ രക്ഷാധികാരികളായും മുജീബ് മാഹി ചീഫ് കോഡിനേറ്റായും ചുമതലയേറ്റു.

മറ്റ് ഭാരവാഹികള്‍: ഷബീര്‍ മാഹി, ജെ.പി.കെ തിക്കോടി (കളക്ഷന്‍ കോഡിനേറ്റേര്‍സ്) ഇബ്രാഹിം ഹസ്സന്‍ പുറക്കാട്ടിരി, റംഷാദ് മാഹി, ഹംസ മേപ്പാടി, നൗഷാദ് മഞ്ഞപ്പാറ (വൈസ് പ്രസിഡണ്ട്)ജയേഷ് വി.കെ., ഫൈസല്‍ പാട്ടാണ്ടി, ലത്തീഫ് കൊയിലാണ്ടി, റിയാസ് ആയഞ്ചേരി (ജോയിന്റ് സെക്രട്ടറിമാര്‍) ആര്‍. പവിത്രന്‍, ഹമീദ് പോതിമഠത്തില്‍ എന്നിവര്‍ കമ്മിറ്റി രൂപീകരണം നിയന്ത്രിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News