കുവൈത്തിൽ നേരിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത പാലിക്കാൻ നിർദേശം

മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനൊപ്പം ചിലയിടങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാനും ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.

Update: 2022-11-17 16:38 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്ത ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ. രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ഇടിയോട് കൂടിയ മഴയും ശക്തമായ കാറ്റിനും സാധ്യതയെന്ന് പ്രവചനം. കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു

നേരിയ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് ഇപ്പോൾ രാജ്യത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ അസ്ഥിരമായ സാഹചര്യം രൂപപ്പെടുമെന്നാണ് സൂചനകൾ . ഇന്ന് രാത്രി മുതൽ രാജ്യത്ത് നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനൊപ്പം ചിലയിടങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാനും ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. രാജ്യത്തിന്റെ തെക്കൻ മേഖലയിലാണ് ഇടിമിന്നലോട് കൂടിയ മഴ കൂടുതലായി അനുഭവപ്പെടുക. ഈർപ്പത്തിന്റെ തോത് ഉയരുവാനും സാധ്യതയുണ്ട്. അതിനിടെ മഴയത്ത് വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾക്ക് കാരണമാകുന്ന വാഹനം ഡ്രൈവ് ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News