കോവിഡ്; കുവൈത്തിൽ വിമാനത്താവളം അടച്ചിടില്ല
ഓൺലൈൻ പഠനം പുനരാരംഭിക്കണമെന്ന ശിപാർശ കൊറോണ എമർജൻസി കമ്മിറ്റി മുമ്പാകെ ലഭിച്ചെങ്കിലും ചർച്ചയ്‌ക്കൊടുവിൽ നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചു
Update: 2022-01-13 18:19 GMT
കുവൈത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിമാനത്താവളം അടച്ചിടൽ പോലുള്ള കടുത്ത നടപടികൾ ഉണ്ടാകില്ലെന്നു വ്യക്തമാക്കി അധികൃതർ. എയർപോർട്ട് അടച്ചു പൂട്ടൽ അടഞ്ഞ അധ്യായമാണെന്നും ഇനി അത്തരം നടപടികളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അലി അസ്സബാഹ് പറഞ്ഞു.
അടച്ചിടൽ ഇല്ലാതെ തന്നെ ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പരമാവധി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നത്. നഴ്സറികൾ അടക്കാനും ഓൺലൈൻ പഠനം പുനരാരംഭിക്കാനും പദ്ധതിയില്ല. ഇത് വേണമെന്ന ശിപാർശ കൊറോണ എമർജൻസി കമ്മിറ്റി മുമ്പാകെ ലഭിച്ചെങ്കിലും ചർച്ചയ്‌ക്കൊടുവിൽ നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചു.