പ്രഥമ സതീശൻ പാച്ചേനി എക്‌സലൻസ് അവാർഡ് മുസ്തഫ ഹംസ പയ്യന്നൂരിന് സമ്മാനിച്ചു
Update: 2023-02-14 04:39 GMT
ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ സതീശൻ പാച്ചേനി എക്‌സലൻസ് അവാർഡ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂരിന് സമ്മാനിച്ചു. ആതുര സേവന രംഗത്തേയും, സാമൂഹിക സേവന രംഗത്തേയും സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് സമ്മാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.