ഖുർആൻ അർത്ഥമറിഞ്ഞു പഠിക്കുന്നത് ജീവിതത്തെ ആസ്വാദ്യമാക്കുമെന്ന് നൗഷാദ് മദനി കാക്കവയൽ
ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കുവൈറ്റ് ജലീബ് യൂണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ "ആസ്വാദ്യം ഈ വെളിച്ചം" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം


കുവൈത്ത് സിറ്റി : വിശുദ്ധ ഖുർആനിലെ വിഷയങ്ങൾ പഠിച്ചും മനസ്സിലാക്കിയുമാണ് ഖുർആൻ പഠനം ആസ്വാദ്യകരമാകുന്നതെന്ന് പ്രമുഖ ഖാരിയും പണ്ഡിനുമായ നൗഷാദ് മദനി കാക്കവയൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കുവൈറ്റ് ജലീബ് യൂണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ "ആസ്വാദ്യം ഈ വെളിച്ചം" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഖുർആൻ കേവലം പാരായണം ചെയ്താൽ അതിന്റെ മുഴുവൻ മാധുര്യവും അനുഭവിക്കാൻ കഴിയില്ല. അതിലുള്ള ആധികാരിക വിഷയങ്ങൾ മനസ്സിലാക്കുമ്പോഴാണ് ഖുർആനിലേക്ക് കൂടുതൽ അടുക്കാനും ഖുർആൻ ആലോചിച്ചപോലെ (തദ്ബ്ബുർ) ജീവിക്കാനും സാധിക്കുക. അതിന് ഖുർആൻ പഠന സംരംഭങ്ങളിൽ നാം പങ്കാളികളാവേണ്ടത് അത്യാവശ്യമാണ്," എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അബൂബക്കർ സിദീഖ് മദനി അധ്യക്ഷത വഹിച്ചു. മുർഷിദ് അരീക്കാട് സ്വാഗതവും ജംഷീർ തിരുന്നാവായ നന്ദിയും പറഞ്ഞു. ആമിർ ഫർഹാൻ ബിൻ അനസ് ഖിറാഅത്ത് നടത്തി.