തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി 'ടുഗതർ 4' പദ്ധതിയുമായി കുവൈത്ത്
പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്
Update: 2024-06-02 15:21 GMT
കുവൈത്ത് സിറ്റി: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതിയുമായി കുവൈത്ത്. ടുഗതർ 4 എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നതെന്ന് പാം അക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി പറഞ്ഞു. ഇത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സുമായി കരാറിൽ ഒപ്പുവെച്ചു.
പദ്ധതിയിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുകയും തൊഴിൽ നിയമങ്ങൾക്ക് കീഴിലുള്ള അവകാശങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുകയും ചെയ്യും. കൂടാതെ തൊഴിലാളികൾക്കാവശ്യമായ നിയമപരമായ പിന്തുണയും ലക്ഷ്യമിടുന്നുണ്ടെന്ന് ഒതൈബി ചൂണ്ടികാട്ടി.