കോവിഡ് നിയന്ത്രണങ്ങൾ നീക്കി; കുവൈത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക്

കുവൈത്തിൽ ടിപിആർ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ എത്തുകയും കോവിഡ് വാർഡുകളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 446 ആയി കുറയുകയും ചെയ്തിട്ടുണ്ട്

Update: 2021-08-16 17:09 GMT
Editor : Shaheer | By : Web Desk
Advertising

കുവൈത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക്. സർക്കാർ ഓഫീസുകൾ പൂർണ തോതിൽ പ്രവർത്തിച്ചുതുടങ്ങി. വിവിധ മന്ത്രാലയങ്ങളിലും സർക്കാർ ഓഫീസുകളിലും ഇന്നലെ മുതൽ 100 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി.

കോവിഡിനെ തുടർന്ന് നടപ്പാക്കിയ നിയന്ത്രണങ്ങൾ എല്ലാം എടുത്തുമാറ്റി സാധാര ജീവിതത്തിലേക്ക് നീങ്ങുകയാണ് കുവൈത്ത്. രാജ്യം കോവിഡിന്റെ ആശങ്ക നിറഞ്ഞ സാഹചര്യത്തിൽനിന്ന് മുക്തമായതായാണ് കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. ടിപിആർ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ വരികയും കോവിഡ് വാർഡുകളിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 446 ആയി കുറയുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മൂന്നു ദിവസമായി കോവിഡ് വാർഡുകളിൽ പുതിയ രോഗികൾ എത്താത്തതും ആശ്വാസം പകർന്നിട്ടുണ്ട്. ഇതോടൊപ്പം വാക്‌സിനേഷൻ കാംപയിൻ ധൃതഗതിയിൽ പുരോഗമിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ അവശേഷിക്കുന്ന നിയന്ത്രണങ്ങൾ കൂടി വരുംദിവസങ്ങളിൽ എടുത്തുമാറ്റുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ സർക്കാർ ഓഫീസുകൾ 100 ശതമാനം ശേഷിയിൽ പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമായി ഞായറാഴ്ച മുതൽ നിരത്തുകളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു തുടങ്ങി.

കോവിഡ് മഹാമാരിക്ക് മുൻപുണ്ടായിരുന്ന അവസ്ഥയിലേക്ക് രാജ്യം മാറുന്നതിന്റെ പ്രതിഫലനമാണ് നിരത്തുകളിൽ ദൃശ്യമായത്. പ്രതിദിനം 10,000 യാത്രക്കാർ എന്ന തോതിലേക്ക് പ്രവർത്തനശേഷി ഉയർത്തിയതോടെ വിമാനത്താവളത്തിലും തിരക്ക് വർധിച്ചിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News