കുവൈത്തിൽ 2024 ന്റെ ആദ്യ പകുതിയിൽ 3 മില്ല്യണിലധികം ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്സ് സെക്ടറാണ് കണക്കുകൾ പുറത്തു വിട്ടത്
Update: 2024-10-03 11:19 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ 2024 ന്റെ ആദ്യ പകുതിയിൽ 3 മില്യണിലധികം ഗതാഗത നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയതു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്സ് സെക്ടറാണ് കണക്കുകൾ പുറത്തു വിട്ടത്. നിയമലംഘനങ്ങളിൽ അമിതവേഗതയാണ് മുന്നിട്ടുനിൽകുന്നത്. 15,31,625 ലംഘനങ്ങളാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്.
അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങളിൽ 93 ശതമാനവും ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കാരണമാണ്. 2024 ന്റെ ആദ്യ പകുതിയിൽ ഇത്തരത്തിലുള്ള 30,868 ലംഘനങ്ങളും 9,472 മറ്റ് അശ്രദ്ധ മൂലമുള്ള ലംഘനങ്ങളും രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.