ഒ.ഐ.സി.സി 'കണ്ണൂർ മീറ്റ്' സംഘടിപ്പിച്ചു
Update: 2023-02-13 05:29 GMT
ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ 'കണ്ണൂർ മീറ്റ്' സംഘടിപ്പിച്ചു. വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
പ്രഥമ സതീശൻ പാച്ചേനി പുരസ്‌കാരം മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂരിന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ കൈമാറി. ഗാനമേള, നാടൻപാട്ട്, കോൽക്കളി തുടങ്ങിയ കലാപരിപാടികൾ ചടങ്ങിന് മിഴിവേകി.