ഒപെകിനെ അടുത്ത ഓഗസ്റ്റ് മുതൽ കുവൈത്ത് നയിക്കും
നിലവിലെ സെക്രട്ടറി ജനറൽ നൈജീരിയയിൽ നിന്നുള്ള മുഹമ്മദ് ബാർകിൻഡോ 2022 ജൂലൈയിൽ സ്ഥാനമൊഴിയും.
എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനെ ഓഗസ്റ്റ് മുതൽ കുവൈത്ത് നയിക്കും. കുവൈത്തിൽ നിന്നുള്ള ഹൈതം അൽ ഗൈസ് സെക്രട്ടറി ജനറലായി വരുന്നതോടെയാണ് കുവൈത്ത് ഒപെക് നേതൃസ്ഥാനത്തെത്തുന്നത്.
നിലവിലെ സെക്രട്ടറി ജനറൽ നൈജീരിയയിൽ നിന്നുള്ള മുഹമ്മദ് ബാർകിൻഡോ 2022 ജൂലൈയിൽ സ്ഥാനമൊഴിയും. 2016 ജൂലൈ സ്ഥാനമേറ്റ ബാർകിൻഡോ രണ്ട് തവണയായി സെക്രട്ടറി ജനറൽ ആണ്. അദ്ദേഹത്തിന്റെ പിൻഗാമിയി ഹൈതം അൽഗൈസ് ആഗസ്റ്റ് ഒന്നിന് ചുമതലയേൽക്കും മൂന്നു വർഷമാണ് ഒപെക് സെക്രട്ടറി ജനറലിന്റെ കാലാവധി.
നേരത്തെ ഒപെകിൽ ഗവർണർ ആയിരുന്ന ഹൈതം അൽ ഗൈസ് കഴിഞ്ഞ ജൂണിലാണ് ആ സ്ഥാനം ഒഴിഞ്ഞത്. നിലവിൽ കുവൈത്ത് പെട്രോളിയം കോർപറേഷൻ ഇൻറർനാഷനൽ മാർക്കറ്റിങ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആയി പ്രവർത്തിച്ചുവരികയാണ്. കുവൈത്ത് പെട്രോളിയം കോർപറേഷൻ ബീജിങ്, ലണ്ടൻ റീജനൽ ഓഫീസുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. ഒപെക് യോഗത്തിൽ കുവൈത്ത് പ്രതിനിധിക്ക് മുഴുവൻ അംഗ രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചതായി കുവൈത്ത് പെട്രോളിയം മന്ത്രി ഡോ. മുഹമ്മദ് അൽ-ഫാരിസ് പ്രസ്താവനയിൽ അറിയിച്ചു.