ആലപ്പുഴ സ്വദേശി സലാലയിൽ നിര്യാതനായി
മർമൂളിന് സമീപം ഹർവീലിൽ സ്വകാര്യ കമ്പനിയുടെ പി.ഡി.ഒ. സൈറ്റിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു
Update: 2023-11-15 08:01 GMT
സലാല: ആലപ്പുഴ, അമ്പലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വി.ശ്രീകുമാർ (44) ഒമാനിലെ സലാലയിൽ നിര്യാതനായി . മർമൂളിന് സമീപം ഹർവീലിൽ സ്വകാര്യ കമ്പനിയുടെ പി.ഡി.ഒ സൈറ്റിൽ മെക്കാനിക്കൽ എഞ്ചിനീയറാ ജോലി ചെയ്ത് വരികയായിരുന്നു. ഛർദിയും വയറുവേദനയുമായാണ് ആശുപത്രിയിൽ എത്തിയത്.
ഭാര്യ പ്രിയ ശ്രീകുമാർ. ഋഷികേശ് ഏക മകനാണ്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സാമൂഹ്യപ്രവർത്തകൻ അബ്ദുൽ കലാം അറിയിച്ചു.