അൽ ജദീദ് എക്‌സ്‌ചേഞ്ച് സലാലയിലെ അൽഖോഫ് സ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചു
സ്റ്റാർഗ്രാഫിക്‌സിന് എതിർ വശത്തായാണ് പുതിയ ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയത്
മസ്‌കത്ത്: അൽ ജദീദ് എക്‌സ്‌ചേഞ്ചിന്റെ 42-ാമത് ബ്രാഞ്ച് സലാല അഞ്ചാം നമ്പറിലെ അൽഖോഫ് സ്ട്രീറ്റിൽ ഉദ്ഘാടനം ചെയ്തു. അൽ ജദീദ് ചെയർമാൻ ബഖീത് ജദീദ് ജദാദ് അൽ കതീരിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സ്റ്റാർഗ്രാഫിക്‌സിന് എതിർ വശത്തായാണ് പുതിയ ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയത്.
ചടങ്ങിൽ ജനറൽ മാനേജർ ബോബി അഗസ്റ്റിൻ, ഓപറേഷൻ മാനേജർ നിയാസ് കബീർ, ചീഫ് അക്കൗണ്ട്‌സ് മാനേജർ ഹേമന്ത്.ആർ.ഗോസ്വാമി, ചീഫ് മാനേജർ രജീഷ് മുഹമ്മദ്, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ സഹദ് കെ.പി എന്നിവരും സംബന്ധിച്ചു. ലോക കേരളസഭാംഗം പവിത്രൻ കാരായി ഉൾപ്പടെ പ്രത്യേക ക്ഷണിതാക്കളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പ്രവാസി തൊഴിലാളികൾ കൂടുതലുള്ള ഇവിടെ ധനവിനിമയം കൂടുതൽ എളുപ്പത്തിലാക്കാൻ പുതിയ ബ്രാഞ്ചിലൂടെ സാധിക്കും. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പീൻസ് തുടങ്ങി മുഴുവൻ രാജ്യങ്ങളിലേക്കും പണം അയക്കുവാനും സ്വീകരിക്കാനും ഇവിടെ കഴിയും. മികച്ച നിരക്കിൽ കറൻസി വിനിമയ സൗകര്യവും ഉള്ളതായി അൽ ജദീദ് എക്‌സ്‌ചേഞ്ച് അധികൃതർ പറഞ്ഞു.