അൽഹിന്ദ് ഗ്രൂപ്പിനെ യു.എ.ഇയിലെ സ്പൈസ്ജെറ്റിന്റെ ജനറൽ സെയിൽസ് ഏജന്റായി തെരഞ്ഞെടുത്തു

ഏഷ്യയിലെയും കിഴക്കൻ ആഫ്രിക്കയിലെയും ബിസിനസുകൾ വിപുലീകരിക്കുകയും യു.എ.ഇയിലെ സ്‌പൈസ് ജെറ്റിന്റെ ജനറൽ സെയിൽസ് ഏജന്റായി ആയി നിയമിക്കപ്പെടുകയും ചെയ്യുന്നതുമടക്കം അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വളർച്ചയുടെ പാതയിലാണ്.

Update: 2022-02-06 16:41 GMT
Advertising

ട്രാവൽ ആൻഡ് ടൂറിസം -എയർലൈൻ മാനേജ്‌മെന്റ് രംഗത്തെ ഏഷ്യയിലെ മുൻനിര ബിസിനസ് ഗ്രൂപ്പായ അൽഹിന്ദിനെ യു.എ.ഇയിലെ സ്പൈസ്ജെറ്റിന്റെ ജനറൽ സെയിൽസ് ഏജന്റായി തെരഞ്ഞെടുത്തു. 150ൽ പരം ബ്രാഞ്ചുകളും രണ്ടായിരത്തോളം ജീവനക്കാരും അൽഹിന്ദ് ഗ്രൂപ്പിന്റെ ഭാഗമാണ്.

ഏഷ്യയിലെയും കിഴക്കൻ ആഫ്രിക്കയിലെയും ബിസിനസുകൾ വിപുലീകരിക്കുകയും യു.എ.ഇയിലെ സ്‌പൈസ് ജെറ്റിന്റെ ജനറൽ സെയിൽസ് ഏജന്റായി ആയി നിയമിക്കപ്പെടുകയും ചെയ്യുന്നതുമടക്കം അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വളർച്ചയുടെ പാതയിലാണ്. ലോകമെമ്പാടുമുള്ള വിപുലമായ ശൃംഖലയും മികച്ച കണക്റ്റിവിറ്റിയും അനുഭവപരിചയമുള്ള ഏറെ ശക്തമായ ഒരു B2B ട്രാവൽ പോർട്ട്ഫോളിയോ നിലനിർത്തുന്ന സ്ഥാപനമാണ് അൽഹിന്ദ്. ഗൾഫ് രാജ്യങ്ങൾക്കും ഇന്ത്യക്കും പുറമെ ബംഗ്ലാദേശിലും പ്രവർത്തനം ആരംഭിച്ചു.

കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത് ട്രാവൽ, ടൂറിസം വ്യവസായത്തെയാണ്. എന്നിരുന്നാലും, വിവിധ സ്ഥലങ്ങളിലേക്കുള്ള ചാർട്ടേഡ് വിമാന സേവനങ്ങൾ, ക്വാറന്റൈൻ പാക്കേജുകൾ, കാർഗോ ചാർട്ടറുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ സഹായത്തോടെ വെല്ലുവിളി നിറഞ്ഞ ഈ കാലത്തെ അതിജീവിക്കാൻ അൽഹിന്ദിന് സാധിച്ചു. സോമാലിലാൻഡ്- ഹർഗീസ പോലുള്ള രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. വരുംനാളുകളിൽ ആഫ്രിക്കയിലും മറ്റ് സ്ഥലങ്ങളിലും കൂടുതൽ വിപുലീകരണ പദ്ധതികളും അൽഹിന്ദ് ഗ്രൂപ്പിന് ഉണ്ട്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News