ഗസ്സയിലെ വെടിനിർത്തൽ; യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തെ സ്വാഗതം ചെയ്‌ത്‌ ഒമാൻ

ഉടനടി വെടിനിർത്തലിനുള്ള ആഗോള ആഹ്വാനം നിറവേറ്റേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഒമാൻ ഊന്നിപ്പറയുകയും ചെയ്തു.

Update: 2023-12-23 17:28 GMT
Editor : banuisahak | By : Web Desk
Advertising

മസ്കത്ത്: ഗസ്സ വിഷയവുമായി ബന്ധപ്പെട്ട യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയത്തെ സ്വാഗതം ചെയ്‌ത്‌ ഒമാൻ. ഉടനടി വെടിനിർത്തലിനുള്ള ആഗോള ആഹ്വാനം നിറവേറ്റേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഒമാൻ ഊന്നിപ്പറയുകയും ചെയ്തു.

അറബ്-ഇസ്രായേൽ സംഘർഷത്തെക്കുറിച്ചുള്ള എല്ലാ പ്രമേയങ്ങളും നടപ്പിലാക്കുന്നതിൽ സുരക്ഷ കൗൺസിലിന്റെ ബാധ്യതകൾ ഉയർത്തിപ്പിടിക്കാൻ ഒമാൻ വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിൽ വേരൂന്നിയ ന്യായവും സമഗ്രവും ശാശ്വതവുമായ സമാധാനം പിന്തുടരുന്നതിനും അറബ് പ്രദേശങ്ങളിലെ അനധികൃത ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുകയും വേണം.

ഗസ്സ മുനമ്പിൽ മാനുഷികവും ദുരിതാശ്വാസവുമായ സഹായങ്ങളുടെ തടസ്സമില്ലാത്തതും ഫലപ്രദവുമായ ഒഴുക്ക് ഉറപ്പാക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയും ഒമാൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി. അതേസമയം, ഗസ്സയിൽ വെടിനിർത്താനാവശ്യപ്പെട്ട് കൊണ്ടുവന്ന പ്രമേയം സഹായം നൽകാൻ മാത്രം അനുവദിച്ചാണ് യു.എൻ രക്ഷാസമിതിയിൽ പാസായത്. അമേരിക്കയും റഷ്യയും വിട്ടുനിന്നപ്പോൾ മറ്റ് അംഗരാജ്യങ്ങൾ അനുകൂലമായി വോട്ടുചെയ്തു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News