ഏകത മസ്‌കത്ത് 'സംഗീതോത്സവം 2023' ഒക്ടോബർ 26 മുതൽ 28 വരെ

27ന് നടക്കുന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് മുഖ്യാതിഥിയായിരിക്കും.

Update: 2023-10-22 17:44 GMT
Advertising

ഏകത മസ്‌കത്ത് 'സംഗീതോത്സവം 2023' സംഘടിപ്പിക്കുന്നു. ഇന്ത്യൻ കലയും സംഗീതവും ഒമാനിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന പരിപാടി ഒക്ടോബർ 26 മുതൽ 28 വരെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മസ്‌കത്ത് ഹോളിഡേ ഹോട്ടലിൽ 26ന് വൈകീട്ട് പ്രശസ്ത കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ മഹതിയുടെ സംഗീത കച്ചേരിയോടെയായിരിക്കും പരിപാടിക്ക് തുടക്കം കുറിക്കുക. 27ന് നടക്കുന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് മുഖ്യാതിഥിയായിരിക്കും. കർണാടക വയലിനിസ്റ്റ് പത്മശ്രീ എ കന്യാകുമാരിയുടെ തത്സമയ വയലിൻ പ്രകടനവും അന്ന് നടക്കും. 2023ലെ ഏകത 'സംഗീത സുധാ നിധി' അവാർഡ് പത്മശ്രീ എ കന്യാകുമാരി അമ്മക്ക് നൽകി ആദരിക്കും. 28ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ ദക്ഷിണേന്ത്യൻ കർണാടക ഗായകൻ ഡോ. പാലക്കാട് ആർ രാംപ്രസാദിന്റെ കച്ചേരിയും സംഗീതോത്സവത്തിന് മാറ്റുകൂട്ടും. ഏകത മസ്‌കത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News