ഒമാനിൽ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച ഫാക്ടറി റെയ്ഡ് ചെയ്തു

Update: 2022-09-02 07:26 GMT
Advertising

ഒമാനിലെ നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച കാലിത്തീറ്റ ഫാക്ടറി റെയ്ഡ് ചെയ്തു. ഗവർണറേറ്റിലെ ഡയരക്ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷന്റെ സഹകരണത്തോടെയാണ് സുവൈഖ വിലായത്തിലെ ഫാക്ടറി റെയ്ഡ് ചെയ്തത്.

അന്തരീക്ഷ-വായു മലിനീകരണം നടത്തുകയും മറ്റു പാരിസ്ഥിതിക നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിനാൽ ഫാക്ടറി നടത്തിപ്പുകാർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പരിസ്ഥിതി അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News