സലാലയിൽ ഫാസ് സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്പ് ഒരുക്കുന്നു
ശൈത്യകാല അവധിക്ക് ഫ്യൂച്ചർ അക്കാദമി ഫോർ സ്പോട്സ് സലാലയിൽ വിദ്യാത്ഥികൾക്കായി സൗജന്യ ക്രിക്കറ്റ് പരിശീല ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 27 മുതൽ ജനുവരി ആറ് വരെ രാത്രി ഏഴ് മുതൽ പത്ത് വരെയാണ് ക്യാമ്പ് നടക്കുക.
അൽ നാസർ സ്റ്റേഡിയത്തിലെ ഫാസ് ഗ്രൗണ്ടിലാണ് പരിശീലനം. അഞ്ച് വയസ്സ് മുതൽ പതിനഞ്ച് വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം.
ഐസിസി ലവൽ വൺ കോച്ച് ലോയ്ഡ് കെല്ലറാണ് മുഖ്യ പരിശീലകൻ. വാഹന സൗകര്യം രക്ഷിതാക്കൾ ഒരുക്കേണ്ടി വരും. താത്പര്യമുള്ള വിദ്യാർത്ഥികൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഫ്യൂച്ചർ അക്കാദമി എം.ഡി ജംഷാദ് അലി പറഞ്ഞു.
കഴിഞ്ഞ വർഷം സംഘടിപ്പിച്ച ക്യാമ്പിൽ നൂറ് കണക്കിന് വിദ്യാർത്ഥികളും നിരവധി പരിശീലകരും സംബന്ധിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 94272545 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.