ഒമാൻ ആരാധകർക്ക് സന്തോഷവാർത്ത; ഒമാൻ - ഇറാഖ് യോഗ്യത മത്സരം കാണാനെത്തുന്നവർക്ക് വിസ ഫീസ് ഒഴിവാക്കി

സെപ്തംബർ അഞ്ചിനാണ് ഒമാൻ- ഇറാഖ് യോഗ്യത മത്സരം നടക്കുന്നത്

Update: 2024-09-02 12:32 GMT
Advertising

ഒമാൻ ആരാധകർക്ക് സന്തോഷവാർത്ത...

ഇറാഖിൽ നടക്കുന്ന ലോകകപ്പ് യോഗത്യാമത്സരം കാണാനെത്തുന്ന

ആരാധകർക്ക് വിസ ഫീസ് ഒഴിവാക്കി

സെപ്തംബർ 5ന് ഇറാഖുമായാണ് ഒ

 മസ്കത്ത്: ലോകകപ്പ് ഏഷ്യൻ യോഗ്യതാ റൗണ്ടിലെ ഒമാൻ - ഇറാഖ് മത്സരത്തിൽ  പങ്കെടുക്കാൻ ഇറാഖിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒമാനി ആരാധകരെ വിസ ഫീസിൽ നിന്നും ഒഴിവാക്കിയതായി ഒമാൻ ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. സെപ്തംബർ അഞ്ചിനാണ് മത്സരം നടക്കുന്നത്. കരമാർഗമോ വിമാനമാർഗമോ ബസ്‌റ ഗവർണറേറ്റിലെത്തുന്ന ആരാധകർക്കാണ് വിസ എൻട്രി ഫീസ് ഒഴിവാക്കിയത്. സെപ്തംബർ രണ്ടു മുതൽ അഞ്ചുവരെയാണ് ഫീസ് ഒഴിവാക്കുക.

'ബാഗ്ദ്ദാദിലെ ഒമാൻ എംബസി അറിയിച്ചതനുസരിച്ച്, സെപ്തംബർ അഞ്ചിന് നടക്കുന്ന ഇറാഖ് - ഒമാൻ ലോകകപ്പ് യോഗ്യത മത്സരം കാണാനാഗ്രഹിക്കുന്ന ആരാധകർ അറിയാൻ, കരമാർഗമോ വിമാനമാർഗമോ ബസ്‌റ ഗവർണറേറ്റിലെത്തുന്ന ആരാധകർക്ക് വിസ എൻട്രി ഫീസ് ഒഴിവാക്കിയിരിക്കുകയാണ്. സെപ്തംബർ രണ്ടു മുതൽ അഞ്ചുവരെയാണ് ഫീസ് ഒഴിവാക്കുക.' ഒമാൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News