ബഹിരാകാശ രംഗത്ത് ഇന്ത്യ-ഒമാൻ സഹകരണത്തിന് ധാരണ

ഭൗമ നിരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്തു

Update: 2023-08-18 20:37 GMT
Advertising

ബഹിരാകാശ രംഗത്ത് ഇന്ത്യയും ഒമാനും സഹകരിച്ചു പ്രവർത്തിക്കുന്നത്തിനു ധാരണയായി. ഇതിന്റെ ഭാഗമായി പുതിയ ഭൗമ നിരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്തു.

ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി സൗദ് ബിൻ ഹമൂദ് അൽ മവാലിയുടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ‘ഇസ്രോ’ ആസ്ഥാനത്തെ സന്ദർശനത്തിലാണ് സുപ്രധാന ചുവടുവെപ്പിന് തുടക്കമായത്.


ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നേട്ടങ്ങളും പദ്ധതികളും നേരിട്ട് മനസിലാക്കുന്നതിനാണ് ഒമാൻ സംഘം ഇസ്രോ ആസ്ഥാനം സന്ദർശിച്ചത്. ഇസ്രോ ചെയർമാൻ എസ്. സോമനാഥൻ അടക്കം കേന്ദ്രത്തിലെ വിവിധ ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും സഹകരണത്തിന്‍റെയും പങ്കാളിത്തത്തിന്‍റെയും സാധ്യതകൾ ചർച്ച ചെയ്തു.

സന്ദർശന വേളയിൽ ഒമാൻ സംഘം ഇന്ത്യൻ സാറ്റലൈറ്റ് കൺട്രോൾ ആൻഡ് മോണിറ്ററിംഗ് സെന്ററും സന്ദർശിച്ചു. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമായ ഇന്ത്യയും ഒമാനും തമ്മിൽ ബഹിരാകാശ മേഖലയിൽ കൂടുതൽ സഹകരണത്തിന് സന്ദർശനം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News