എൻ.എസ്.എസ് സലാലക്ക് പുതിയ ഭാരവാഹികൾ
ദിൽരാജ് നായർ പ്രസിഡന്റ്, മണികണ് ഠൻ നായർ ജനറൽ സെക്രട്ടറി
Update: 2025-03-24 21:30 GMT


സലാല: നായർ സർവ്വീസ് സൊസൈറ്റി (എൻ.എസ്.എസ് ) സലാല, 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ദിൽരാജ് നായർ പ്രസിഡന്റും മണികണ് ഠൻ നായർ ജനറൽ സെക്രട്ടറിയും , ഷിജു നമ്പ്യാർ ട്രഷററുമാണ്. ഡി.ഹരികുമാർ ചേർത്തല, ബിജു.സി.നായർ എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. അജിത് കുമാർ, അനിൽ കുമാർ എന്നിവരാണ് ജോ.സെക്രട്ടറി. സുമേഷ് ജോ.ട്രഷററുമാണ്. കീർത്തി അഭിലാഷ്, ശിനിത സാജൻ എന്നിവരാണ് വനിത കോർഡിനേറ്റർമാർ. വാർഷീക പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. രക്ഷാധികരി വി.ജി. ഗോപകുമാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു
.