ശനിയാഴ്ച വരെ ചൂട് കൂടും: ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വടക്ക്-പടിഞ്ഞാറൻ കാറ്റിന്റെ പ്രവർത്തനമാണ് മെയ് 25 വരെ താപനില കൂടാൻ കാരണം

Update: 2024-05-24 08:50 GMT
Advertising

രാജ്യത്തുടനീളം ശനിയാഴ്ച വരെ ചൂട് കൂടുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക്-പടിഞ്ഞാറൻ കാറ്റിന്റെ പ്രവർത്തനമാണ് മെയ് 23 മുതൽ 25 വരെ താപനില കൂടാൻ കാരണം. ബുറൈമി, ദാഹിറ, നോർത്ത് -സൗത്ത് ബാത്തിന, മസ്‌കത്ത്, ദാഖിലിയ, അൽവുസ്ത, ദോഫാർ ഗവർണറേറ്റുകളെ വടക്ക്-പടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

ഈ കാറ്റ് താപനിലയിൽ ഗണ്യമായ വർധനവ് വരുത്തുമെന്ന് മാത്രമല്ല, ചില പ്രദേശങ്ങളിൽ 40-കളുടെ മധ്യത്തിൽ കവിയാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കാറ്റ് പൊടി ഉയരാൻ കാരണമാവുകയും ചില സമയങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയ്ക്കുകയും ചെയ്യുമെന്നും പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News