സാമൂഹ്യ പ്രവർത്തകന് കെഎംസിസി യാത്രയയപ്പ് നൽകി

Update: 2023-12-22 15:33 GMT
Advertising

സാമൂഹ്യ പ്രവർത്തകനും കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന മുസ്തഫ വളാഞ്ചേരി നാട്ടിലേക്ക് മടങ്ങുന്നു. 2001 ലാണ് മുസ്തഫ പ്രവാസം ആരംഭിക്കുന്നത്. നീണ്ട പതിനേഴ് വർഷം എയർ ഫോഴ്സിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. 

അധികവും സലാല ടൗണിലെ ക്യാമ്പിലായിരുന്നു താമസം. ഇടക്ക് കുറച്ച് കാലം മസ്കത്തിലും ജോലി ചെയ്തിരുന്നു. ഒഴിവ് സമയങ്ങൾ സാമൂഹ്യ പ്രവർത്തനത്തിന് നീക്ക വെക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് മടക്കം. കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും, ട്രഷററായും പ്രവർത്തിച്ചിരുന്നു. കൂടാതെ എസ്കെഎസ്എസ്എഫിന്റെ കേന്ദ്ര ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഡിസംബർ 23 ന് രാത്രി മുസ്തഫ നാട്ടിലേക്ക് തിരിക്കും. വളാഞ്ചേരി മൂന്നാക്കൽ പള്ളി സ്വദേശിയായ മുസ്തഫക്ക് ഭാര്യയും മൂന്ന് മക്കളുമാണുള്ളത്.

വിവിധ കൂട്ടായ്മകൾ ഇദ്ദേഹത്തിന് യാത്രയയപ്പ് നൽകി വരികയാണ്. കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് മ്യൂസിക് ഇൻസ് റ്റിറ്റ്യൂട്ട് ഹാളിലാണ് നടന്നത്. ഷൗക്കത്ത് പുറമണ്ണൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. റഷീദ് കൽപറ്റ, ഷാഷിം കോട്ടക്കൽ, ശിഹാബ് കാളികാവ്, അബ്ദുല്ല അൻവരി, വി.പി അബ്ദുസ്സലാം ഹാജി, റഷീദ് കൈനിക്കര, കാസിം കോക്കൂർ, മുസ്തഫ ഫലൂജ തുടങ്ങിയവർ ആശംസകൾ നേർന്നു. മുജീബ് കുറ്റിപ്പുറം സ്വാഗതവും ശുഹൈബ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News