ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ ലോക്കോമോട്ടീവും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു

Update: 2024-10-22 13:57 GMT
Advertising

മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ ലോക്കോമോട്ടീവും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ആദം വിലായത്തിലാണ് സംഭവം. സ്വദേശി പൗരൻമാരാണ് മരിച്ചത്. അപകടത്തെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ട്രൈത്തിലീൻ ഗ്ലൈക്കോൾ (ടി.ഇ.ജി) ചോർന്നു.

അപകടകരമായ വസ്തുക്കളുടെ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടിയ സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയുടെ റെസ്ക്യൂ ടീമുകൾ എന്നിവർ സ്ഥലത്തെത്തിയാണ് പിന്നീട് ചോർച്ച തടഞ്ഞത്. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News