സലാലയിൽ സൗജന്യ 'കാത് കുത്ത്' ക്യാമ്പ് സംഘടിപ്പിച്ചു

Update: 2022-09-20 07:07 GMT
Advertising

സലാല: മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് ഒമാനിൽ നടത്തുന്ന സൗജന്യ കാത് കുത്ത് ക്യാമ്പയിനിന്റെ ഭാഗമായി സലാലയിലും കാത്കുത്ത് ക്യാമ്പ് സംഘടിപ്പിച്ചു. ലുലുവുമായും ആസ്റ്റർ മാക്‌സ് കെയർ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് അൽ വാദിയിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് നടന്നത്. നേരത്തെ രജിസ്റ്റർ ചെയ്ത സ്വദേശികളും പ്രവാസികളുമായ 350ലധികം കുട്ടികളുടെ കാതുകളാണ് കുത്തിയത്. പരിശീലനം ലഭിച്ച പ്രത്യേക ടെക്ൾനീഷ്യൻസാണ് ക്യാമ്പ് നിയന്ത്രിച്ചത്.




 

കാതു കുത്താനായി വന്ന കുഞ്ഞുങ്ങളെ ക്യാപ് ധരിപ്പിച്ച് ആർഭാടമായാണ് വരവേറ്റത്. കുട്ടികൾക്ക് മലബാർ ഗോൾഡിന്റെ സർപ്രൈസ് സമ്മാനവും നൽകിയിരുന്നു. സമ്മാന വിതരണം സലാല ലുലു ജനറൽ മാനേജർ മുഹമ്മദ് നവാബ് നിർവ്വഹിച്ചു. കാമ്പയിനിന്റെ ഭാഗമായി മലബാർ ഗോൾഡിന്റെ ഒമാനിലെ മറ്റു ബ്രാഞ്ചുകളിലും കാത് കുത്ത് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. മലബാർ ഗോൾഡ് സലാല ബ്രാഞ്ച് ഹെഡ് മാനേജർ മുനീർ, മാർക്കറ്റിംഗ് എക് സിക്യൂട്ടീവ് പങ്കജ് എന്നിവർ നേത്യത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News