സലാലയിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
Update: 2023-02-25 09:39 GMT
സലാല: കൊല്ലം പുനലൂർ മഞ്ഞമങ്കാല സ്വദേശി ചാരുവില്ല തഴത്തിൽ വീട്ടിൽ പ്രഭാകരൻ (65)നെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സലാല സെന്‍ററിലെ മസ്ജിദ് അഖീലിന് സമീപമുള്ള താമസ സ്ഥലത്താണ് മ്യതദേഹം കണ്ടത്. മ്യതദേഹത്തിന് കുറച്ച് ദിവസത്തെ പഴക്കമുണ്ടെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി സ്വകാര്യ കമ്പനിയിൽ മേസൻ ആയി ജോലി ചെയ്ത് വരികയാണ് പ്രഭാകരൻ. അവിവാഹിതനാണ്. കുറെ വർഷങ്ങളായി നാട്ടിൽ പോയിട്ടില്ലെന്ന് സുഹ്യത്തുക്കൾ പറഞ്ഞു. ജനാർദനൻ ആചാരിയാണ് പിതാവ്, തങ്കമ്മ മാതാവാണ്. മ്യതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്പോണ്സറുമായി ബന്ധപ്പെട്ട് നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് കോൺസുലാർ ഏജന്‍റ് ഡോ:കെ.സനാതനൻ അറിയിച്ചു.