മാർബിൾ ഫാക്ടറി അപകടം; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
മരിച്ചവരിൽ മൂന്നുപേർ ഇന്ത്യക്കാരും 11പേർ പാക്കിസ്ഥാനികളുമാണ്
ഒമാനിലെ ഇബ്രിയിൽ സ്വകാര്യ മാർബിൾ ഫാക്ടറിയിലുണ്ടായ അപകടത്തിൽ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ ഇതിനകം എൻ.ഒ.സി {NOC} നൽകിയിട്ടുണ്ടെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പാകിസ്ഥാൻ പൗരന്മാരുടെ 11 മൃതദേഹങ്ങളിൽ ഒമ്പതെണ്ണം ഇതിനകം നാട്ടിലെത്തിച്ചതായി ഒമാനിലെ പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് ഇമ്രാൻ അലി ചൗധരി പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു കൊണ്ടുപോകുന്നതിനുള്ളതിന്‍റെയും ചികിത്സയിൽ കഴിയുന്ന അഞ്ചുപേരുടെയും എല്ലാ ചെലവുകളും കമ്പനി ഏറ്റെടുക്കുമെന്ന് ഇന്‍റർനാഷണൽ മാർബിൾ കമ്പനി ജനറൽ മാനേജർ ഹുസൈൻ അൽ കൽബാനി പറഞ്ഞു.
മാർച്ച 26ന് അർധരാത്രി 12ഓടെ ഇബ്രി വിലായത്തിലെ അൽ-ആർദ് പ്രദേശത്തായിരുന്നു ദുരന്തം നടന്നത്. അപകടത്തിൽ ആറുപേരായിരുന്നു അന്ന് മരിച്ചിരുന്നത്. തുടർ ദിവസങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഏട്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്.