ഒമാനിൽ നിന്ന് ദുബൈയിലേക്ക് ഈ വർഷം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം പേർ
ദുബൈ ഇക്കണോമി ആൻഡ് ടൂറിസം പുറത്തുവിട്ട കണക്കുകൾ പ്രകാരം ആണ് ഇത്
ഒമാനിൽനിന്ന് ദുബൈയിലേക്ക് ഈ വർഷം യാത്ര ചെയ്തത് ഒരു ദശലക്ഷത്തിലധികം പേർ. ദുബൈ ഇക്കണോമി ആൻഡ് ടൂറിസം പുറത്തുവിട്ട കണക്കുകൾ പ്രകാരം ആണ് ഇത്.
ദുബൈ ഇക്കണോമി ആൻഡ് ടൂറിസം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ ഒമാനിൽനിന്ന് ദുബൈയിലേക്ക് ഒരു ദശലക്ഷത്തിലധികം പേർ യാത്ര ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ അപേക്ഷിച്ച് 715 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2019ലെ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ വർധന 35 ശതമാനമാണ്.
സെപ്റ്റംബർ വരെ ദുബൈയിലേക്ക് 1.24 ദശലക്ഷം ഇന്ത്യക്കാർ യാത്ര ചെയ്തതായും റിപ്പോർട്ട് പറയുന്നു. ഒമാന് പിന്നാലെ സൗദി അറേബ്യ, ഇംഗ്ലണ്ട്, റഷ്യ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടം നേടിയത്. ഒമാനിലെ നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷനിൽനിന്നുള്ള ഡേറ്റ പ്രകാരം ഇതേ കാലയളവിൽ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ഒമാനിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 780.8 ശതമാനം വളർച്ച രേഖപ്പെടുത്തി.