എയർ ഹെൽപ്പിന്‍റെ റേറ്റിങ്ങിൽ തിളക്കമാർന്ന നേട്ടവുമായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

ലോകത്തെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ അവകാശ സംഘടന ആണ് എയർ ഹെൽപ്പ്.

Update: 2023-12-12 17:36 GMT
Indians traveled the most through Muscat airport in December 2024
AddThis Website Tools
Advertising

എയർ ഹെൽപ്പിന്‍റെ റേറ്റിങ്ങിൽ തിളക്കമാർന്ന നേട്ടവുമായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ അവകാശ സംഘടന ആണ് എയർ ഹെൽപ്പ്. വിമാനത്താവളങ്ങളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനമാണ് മസ്കത്ത് എയർപോർട്ട് സ്വന്തമാക്കിയത്.

കൃത്യനിഷഠതക്ക് 8.4, ഉപഭോക്തൃ അഭിപ്രായം 8.7, ഷോപ്പുകൾക്ക് 8.9 എന്നിങ്ങനെയാണ് മസ്‌കത്ത് നേടിയ സ്‌കോർ. ആഗോളതലത്തിലുള്ള എയർപോർട്ടുകളുടെയും എയർലൈനുകളുടെയും പ്രകടനം വിലയിരുത്തിയാണ് എയർഹെൽപ്പ് സ്കോർ പുറത്തിറക്കിയിരിക്കുന്നത്. ഈ വർഷം ജനുവരി ഒന്നിനും സെപ്റ്റംബർ 30നും ഇടയിൽ ശേഖരിച്ച ഡാറ്റ ഉപയോഗിച്ച്, കൃത്യനിഷ്ഠ, ഉപഭോക്തൃ അഭിപ്രായം, ക്ലെയിം പ്രോസസ്സിങ് എന്നിവയുടെ അടിസ്ഥാനത്തിൽ 83 പ്രമുഖ എയർലൈനുകളെയാണ് വിലയിരുത്തിയത്. 7.79 സകോറൊടെ ഒമാൻ എയർ ആഗോളതലത്തിൽ 14-ാം സ്ഥാനത്താണ്. ലോകതലത്തിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന എയർലൈൻ ടുണിസെയർ ആണ്. ആഗോളാടിസ്ഥാനത്തിൽ 194 വിമാനത്താവളങ്ങളെ സൂക്ഷ്മപരിശോധന നടത്തിയാണ് റേറ്റിങ്ങ് പുറത്തിറക്കിയിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News