യുവാക്കൾക്ക് ഇഫ്താർ ഒരുക്കി യാസ് സലാല
ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ നൂറു കണക്കിന് യുവാക്കൾ സംബന്ധിച്ചു
Update: 2025-03-18 21:39 GMT


സലാല: യൂത്ത് അസോസിയേഷൻ ഓഫ് സലാല യുവാക്കൾക്കായി ഇഫ്താർ സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ നൂറു കണക്കിന് യുവാക്കൾ സംബന്ധിച്ചു. ഐ.എം.ഐ പ്രസിഡന്റ് കെ.ഷൗക്കത്തലി മാസ്റ്റർ റമദാൻ സന്ദേശം നൽകി. ആത്മീയമായി ശക്തി കൈവരിക്കുക എന്നുള്ളതാണ് പുതിയ കാലഘട്ടത്തിലെ തിന്മകൾക്കെതിരെ യുവാക്കൾക്ക് നേടാൻ കഴിയുന്ന ഏറ്റവും നല്ല പ്രതിരോധമെന്ന് അദ്ദേഹം പറഞ്ഞു. യാസ് പ്രസിഡന്റ് മൻസൂർ വേളം, സെക്രട്ടറി ജസീം പി.പി. , ഷാനിദ് , ഷഹീർ കണമല എന്നിവർ നേത്യത്വം നൽകി.