ഭാഷ സമര അനുസ്മരണവും ഇഫ്താറും ഒരുക്കി കെ.എം.സി.സി സലാല
സലാല സെന്ററിൽ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു
Update: 2025-03-18 21:35 GMT


സലാല: ബദർ ദിനത്തിൽ കെ.എം.സി.സി സലാല ടൗൺ കമ്മിറ്റി ഭാഷ സമര അനുസ്മരണവും ഇഫ്താറും ഒരുക്കി. സലാല സെന്ററിൽ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ഇഫ്താർ. ഷബീർ കാലടി, റഷീദ് കൽപറ്റ, വിപി.അബ്ദുസലാം ഹാജി, ആർ.കെ.അഹമ്മദ് എന്നിവർ സംസാരിച്ചു.അബ്ദുൽ ഹമീദ് ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു. എൻ.കെ.ഹമീദ്, ഷൗക്കത്തലി വയനാട്, റസാഖ് എന്നിവർ നേത്യത്വം നൽകി.