ലോക സ്മാർട് സിറ്റി സൂചികയിൽ മുന്നേറി മസ്‌കത്ത്
Update: 2024-04-13 11:12 GMT
മസ്‌കത്ത്: ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (ഐ.എം.ഡി) തയാറാക്കിയ പുതിയ ലോക സ്മാർട് സിറ്റി സൂചികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഒമാൻ തലസ്ഥാനമായ മസ്‌കത്ത്. മുൻ വർഷത്തെ 96ൽ നിന്ന് എട്ട് പോയിന്റ് ഉയർത്തി 88ലേക്കാണ് നഗരം മുന്നേറിയത്.
നഗരങ്ങളുടെ സാങ്കേതികവും സാമ്പത്തികവുമായ മുന്നേറ്റങ്ങളും ജനങ്ങളുടെ ജീവിത നിലവാരവുമാണ് സൂചികയിൽ പ്രധാനമായും കണക്കിലെടുത്തത്.
റിയാദ് 31ൽ നിന്ന് 25ാം സ്ഥാനത്തേക്കും, ദോഹ 54ൽ നിന്ന് 48 ലേക്കും, ദുബൈ 14ൽ നിന്ന് 12ലേക്കും, അബൂദബി 13ൽ നിന്ന് 10ലേക്കും സ്ഥാനം മെച്ചപ്പെടുത്തിയതോടെ ജി.സി.സി രാജ്യങ്ങളും പട്ടികയിൽ മുന്നേറി.