മസ്‌കത്ത് മുനിസിപ്പാലിറ്റിയിലെ റെസ്റ്റൊറന്റുകളിൽ റെയ്ഡ്; പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു
Update: 2022-09-23 11:44 GMT
മസ്‌കത്തിൽ മത്ര വിലായത്തിൽ റസ്റ്റോറന്റുകളിലും കഫേകളിലുമായി ഇന്നലെ വ്യാപക റെയ്ഡ് നടന്നു. 32 റസ്റ്റോറന്റുകളിൽനിന്നായി 24 കിലോയോളം പഴകിയ ഭക്ഷണസാധനങ്ങളാണ് പരിശോധനയിൽ പിടിച്ചെടുത്തത്.
പിടിച്ചെടുത്തവ നശിപ്പിച്ചതായി മസ്‌കത്ത് മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഭക്ഷ്യ നിയന്ത്രണ വകുപ്പിന് കീഴിലാണ് പരിശോധനകൾ നടന്നത്. പഴകിയ ഭക്ഷണത്തിന് പുറമേ, പാചകത്തിന് അനുയോജ്യമല്ലാത്ത ഉൽപ്പന്നങ്ങൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.